Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Madhav Gadgil

Middle East and Gulf

മാ​ധ​വ് ഗാ​ഡ്ഗി​ലിനെ അനുസ്മരിച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ്

മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം വി​ട​പ​റ​ഞ്ഞ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി​യേ​റ്റ് അ​നു​സ്മ​രി​ച്ചു.

പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ പാ​രി​സ്ഥി​തി​ക ദു​ർ​ബ​ല മേ​ഖ​ല​ക​ളെ പ​റ്റി​യു​ള്ള മു​ന്ന​റി​യി​പ്പി​ലൂ​ടെ​യാ​ണ് പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​നാ​യ ഗാ​ഡ്ഗി​ൽ കേ​ര​ള​ത്തി​ന് സു​പ​രി​ചി​ത​നാ​യ​ത്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത്തി​ലൂ​ന്നി​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടാ​ണ് അ​ദ്ദേ​ഹം മു​ന്നോ​ട്ട് വ​ച്ച​ത്.

പ്ര​കൃ​തി​യു​ടെ അ​വ​കാ​ശ​വും മ​നു​ഷ്യ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​വു​മെ​ന്ന ആ​ശ​യ​ത്തെ ആ​ധാ​ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം പ​രി​സ്ഥി​തി ബോ​ധ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​വ​ത്ക​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ മ​ഹാ​നാ​യ മ​നു​ഷ്യ​സ്നേ​ഹി ആ​യി​രു​ന്നു എ​ന്ന് അ​നു​സ്മ​ര​ണ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ത​ണ​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ പ​രി​സ്ഥി​തി ന​യ​ങ്ങ​ളി​ലും ഗ​വേ​ഷ​ണ​ങ്ങ​ളി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച അ​ദ്ദേ​ഹം പ്ര​കൃ​തി സം​ര​ക്ഷ​ണ ചി​ന്ത​യു​ടെ പ്ര​ച​ര​ണ​ത്തി​ന് സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്തു​ക​യാ​യി​രു​ന്നു.

മ​നു​ഷ്യ​വി​ക​സ​ന​വും പ്ര​കൃ​തി സം​ര​ക്ഷ​ണ​വും ത​മ്മി​ലു​ള്ള സ​മ​ത്വം മു​ന്നോ​ട്ടു​വ​ച്ച​തി​ലൂ​ടെ ഗാ​ഡ്ഗി​ൽ ശാ​സ്ത്രീ​യ ലോ​ക​ത്ത് വി​ശ്വാ​സ്യ​ത നേ​ടി​യി​രു​ന്നു. വെ​സ്റ്റേ​ൺ​ഘ​ട്ട പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ടു​ക​ളും പൊ​തു​ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തെ​ളി​ച്ചു എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗാ​ഡ്ഗി​ലി​ന്‍റെ നി​ര്യാ​ണം പ​രി​സ്ഥി​തി ശാ​സ്ത്ര​ത്തി​നും പ​രി​സ്ഥി​തി പോ​രാ​ട്ട​ങ്ങ​ൾ​ക്കും വ​ലി​യ ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്ത​ക​ളും പാ​ഠ​ങ്ങ​ളും വ​രും​ത​ല​മു​റ​ക​ളി​ലെ ഗ​വേ​ഷ​ക​രെ​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്ന് തു​ട​ർ​ന്ന് സം​സാ​രി​ച്ച പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഷി​ക് എ​രു​മേ​ലി അ​നു​സ്മ​രി​ച്ചു.

ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, സി ​എം മു​ഹ​മ്മ​ദ​ലി ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Leader Page

കടുവകളെ കൊന്നുതിന്ന സലിം അലി

പ​​​​​​​രി​​​​​​​സ്ഥി​​​​​​​തി ശാ​​​​​​​സ്ത്ര​​​​​​​ജ്ഞ​​​​​​​ൻ മാ​​​​​​​ധ​​​​​​​വ് ഗാ​​​​​​​ഡ്ഗി​​​​​​​ൽ കൗ​​​​​​​തു​​​​​​​ക​​​​​​​ക​​​​​​​ര​​​​​​​മാ​​​​​​​യ ചി​​​​​​ല കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​ൾ പ​​​​​​റ​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. പ്ര​​​​​​ശ​​​​​​സ്ത പ​​​​​​ക്ഷി​​​​​​നി​​​​​​രീ​​​​​​ക്ഷ​​​​​​ക​​​​​​നാ​​​​​​യ സ​​​​​​ലിം അ​​​​​​ലി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ചാ​​​​​​ണ് അ​​​​​​തി​​​​​​ലൊ​​​​​​ന്ന്.

സ​​​​​​ലിം അ​​​​​​ലി ഒ​​​​​​രു വേ​​​​​​ട്ട​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു എ​​​​​​ന്ന കാ​​​​​​ര്യം അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ത്മ​​​​​​ക​​​​​​ഥ​​​​​​യി​​​​​​ലു​​​​​​ണ്ട്. ഖാ​​​​​​സി മ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ ക​​​​​​ടു​​​​​​വ​​​​​​ക​​​​​​ളെ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്നി​​​​​​രു​​​​​​ന്ന കാ​​​​​​ര്യം അ​​​​​​ലി അ​​​​​​തി​​​​​​ൽ പ​​​​​​രാ​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ന്നു. മ​​​​​​നു​​​​​​ഷ്യ​​​​​​രെ കൊ​​​​​​ന്നു​​​​​​തി​​​​​​ന്നു​​​​​​ന്ന ക​​​​​​ടു​​​​​​വ​​​​​​ക​​​​​​ളു​​​​​​ള്ള നാ​​​​​​ട്ടി​​​​​​ൽ ക​​​​​​ടു​​​​​​വ​​​​​​ക​​​​​​ളെ കൊ​​​​​​ന്നു​​​​​​തി​​​​​​ന്നി​​​​​​രു​​​​​​ന്ന ചു​​​​​​രു​​​​​​ക്കം മ​​​​​​നു​​​​​​ഷ്യ​​​​​​രി​​​​​​ലൊ​​​​​​രാ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു സ​​​​​​ലിം അ​​​​​​ലി!

പ​​​​​​രി​​​​​​ണാ​​​​​​മ സി​​​​​​ദ്ധാ​​​​​​ന്ത​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​പ​​​​​​ജ്ഞാ​​​​​​താ​​​​​​വാ​​​​​​യ ചാ​​​​​​ൾ​​​​​​സ് ഡാ​​​​​​ർ​​​​​​വി​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞ കാ​​​​​​ര്യ​​​​​​മാ​​​​​​ണ് മ​​​​​​റ്റൊ​​​​​​ന്ന്. ആ​​​​​​ന​​​​​​ക​​​​​​ളെ വേ​​​​​​ട്ട​​​​​​യാ​​​​​​ടു​​​​​​ന്ന​​​​​​ത് അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചെ​​​​​​ന്നു ക​​​​​​രു​​​​​​തു​​​​​​ക. അ​​​​​​പ്പോ​​​​​​ൾ ഒ​​​​​​രു ആ​​​​​​ന​​​​​​യെ മ​​​​​​റ്റൊ​​​​​​രാ​​​​​​ന​​​​​​യു​​​​​​ടെ പി​​​​​​റ​​​​​​കി​​​​​​ൽ നി​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ൽ ച​​​​​​ന്ദ്ര​​​​​​നി​​​​​​ലേ​​​​​​ക്കു​​​​​​ള്ള ദൂ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​റി​​​​​​ലൊ​​​​​​ന്നു ദൂ​​​​​​രം ആ​​​​​​ന​​​​​​യെ​​​​​​ക്കൊ​​​​​​ണ്ടു നി​​​​​​റ​​​​​​യാ​​​​​​ൻ 750 വ​​​​​​ർ​​​​​​ഷം മ​​​​​​തി​​​​​​യാ​​​​​​കും!

ഇ​​​​​​നി ഗാ​​​​​​ഡ്ഗി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞ മ​​​​​​റ്റൊ​​​​​​രു കാ​​​​​​ര്യം. മ​​​​​​നു​​​​​​ഷ്യ​​​​​​ൻ മൂ​​​​​​ന്നു ല​​​​​​ക്ഷം വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു മു​​​​​​മ്പാ​​​​​​ണ് രൂ​​​​​​പ​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​​​​ന്നു ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്നു. അ​​​​​​വ​​​​​​ർ ജീ​​​​​​വ​​​​​​ൻ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി​​​​​​യ​​​​​​ത് വേ​​​​​​ട്ട​​​​​​യാ​​​​​​ട​​​​​​ലി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. വേ​​​​​​ട്ട​​​​​​യാ​​​​​​ടി​​​​​​ക്കി​​​​​​ട്ടു​​​​​​ന്ന ഇ​​​​​​റ​​​​​​ച്ചി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​വ​​​​​​രു​​​​​​ടെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക ഭ​​​​​​ക്ഷ​​​​​​ണം. അ​​​​​​മ്പ​​​​​​തി​​​​​​നാ​​​​​​യി​​​​​​രം വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​ട്ടേ​​​​​​യു​​​​​​ള്ളൂ കൃ​​​​​​ഷി​​​​​​യും മൃ​​​​​​ഗ​​​​​​പ​​​​​​രി​​​​​​പാ​​​​​​ല​​​​​​ന​​​​​​വും മ​​​​​​നു​​​​​​ഷ്യ​​​​​​രു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ക്ര​​​​​​മ​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യി​​​​​​ട്ട്. അ​​​​​​തി​​​​​​നു​​​​​​മു​​​​​​മ്പു​​​​​​ള്ള ര​​​​​​ണ്ട​​​​​​ര ല​​​​​​ക്ഷം വ​​​​​​ർ​​​​​​ഷം ആ​​​​​​ദി​​​​​​മ​​​​​​മ​​​​​​നു​​​​​​ഷ്യ​​​​​​ർ വേ​​​​​​ട്ട​​​​​​യാ​​​​​​ടി​​​​​​ത്ത​​​​​​ന്നെ​​​​​​യാ​​​​​​ണു ജീ​​​​​​വി​​​​​​ച്ച​​​​​​ത്. ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലും ഇ​​​​​​തു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു സ്ഥി​​​​​​തി. ന​​​​​​ർ​​​​​​മ​​​​​​ദാ ന​​​​​​ദീ​​​​​​തീ​​​​​​ര​​​​​​ത്തെ ക​​​​​​ൽ​​​​​​ഭി​​​​​​ത്തി​​​​​​ക​​​​​​ളി​​​​​​ൽ മ​​​​​​നു​​​​​​ഷ്യ​​​​​​ർ മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ വേ​​​​​​ട്ട​​​​​​യാ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഓ​​​​​​യി​​​​​​ൽ പെ​​​​​​യി​​​​​​ന്‍റിം​​​​​​ഗ് വ​​​​​​രെ​​​​​​യു​​​​​​ണ്ട്. അ​​​​​​ക്കാ​​​​​​ല​​​​​​ത്തെ ഏ​​​​​​റ്റ​​​​​​വും മി​​​​​​ക​​​​​​ച്ച പോ​​​​​​ഷ​​​​​​കാ​​​​​​ഹാ​​​​​​ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വേ​​​​​​ട്ട​​​​​​യി​​​​​​റ​​​​​​ച്ചി.

വേ​​​​​​ൾ​​​​​​ഡ് വൈ​​​​​​ൽ​​​​​​ഡ് ലൈ​​​​​​ഫ് ഫ​​​​​​ണ്ടി​​​​​​നെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ഗാ​​​​​​ഡ്ഗി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് കേ​​​​​​ൾ‌​​​​​​ക്കു​​​​​​ക: ഡ​​​​​​ബ്ലു​​​​​​ഡ​​​​​​ബ്ല്യു​​​​​​എ​​​​​​ഫ് ന​​​​​​മ്മോ​​​​​​ടു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ളെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കാ​​​​​​നാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ, ആ​​​​​​രൊ​​​​​​ക്കെ​​​​​​യാ​​​​​​ണ് ഈ ​​​​​​പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​നു പി​​​​​​ന്നി​​​​​​ലു​​​​​​ള്ള​​​​​​തെ​​​​​​ന്നു നോ​​​​​​ക്കു​​​​​​ക. മി​​​​​​ക്ക​​​​​​വാ​​​​​​റും ബ്രി​​​​​​ട്ട​​​​​​നി​​​​​​ലെ രാ​​​​​​ജ​​​​​​കു​​​​​​ടും​​​​​​ബാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ. ഡ​​​​​​ബ്ലു​​​​​​ഡ​​​​​​ബ്ല്യു​​​​​​എ​​​​​​ഫി​​​​​​ന്‍റെ നേ​​​​​​താ​​​​​​ക്ക​​​​​​ൾ​​​​​​ക്ക് അ​​​​​​വ​​​​​​രു​​​​​​ടെ നാ​​​​​​ട്ടി​​​​​​ൽ സ്വ​​​​​​ന്ത​​​​​​മാ​​​​​​യി ഷൂ​​​​​​ട്ടിം​​​​​​ഗ് എ​​​​​​സ്റ്റേ​​​​​​റ്റു​​​​​​ക​​​​​​ളു​​​​​​ണ്ട്. അ​​​​​​വി​​​​​​ടെ വേ​​​​​​ട്ട​​​​​​യാ​​​​​​ടി ഉ​​​​​​ല്ല​​​​​​സി​​​​​​ക്കാം. ന​​​​​​മ്മു​​​​​​ടെ നാ​​​​​​ട്ടി​​​​​​ലെ റി​​​​​​സ​​​​​​ർ​​​​​​വ് വ​​​​​​നം പോ​​​​​​ലെ​​​​​​യാ​​​​​​ണ​​​​​​ത്. അ​​​​​​വ​​​​​​ര​​​​​​വി​​​​​​ടെ അ​​​​​​തി​​​​​​ഥി​​​​​​ക​​​​​​ളെ സ​​​​​​ൽ​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്നു. വ​​​​​​ർ​​​​​​ഷം​​​​​​തോ​​​​​​റും ആ‍യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​ന് മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ വേ​​​​​​ട്ട​​​​​​യാ​​​​​​ടി കൊ​​​​​​ല്ലു​​​​​​ന്നു. മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ വേ​​​​​​ട്ട​​​​​​യാ​​​​​​ട​​​​​​രു​​​​​​തെ​​​​​​ന്ന് അ​​​​​​വ​​​​​​ർ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് വി​​​​​​ഢി​​​​​​ക​​​​​​ളാ​​​​​​യ നാം ​​​​​​അ​​​​​​നു​​​​​​സ​​​​​​രി​​​​​​ക്കു​​​​​​ന്നു!

സേ​​​​​​വ് വെ​​​​​​സ്റ്റേ​​​​​​ൺ​​​​​​ഘാ​​​​​​ട്ട് പീ​​​​​​പ്പി​​​​​​ൾ ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​ൻ സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച ഗൂ​​​​​​ഗി​​​​​​ൾ മീ​​​​​​റ്റി​​​​​​ൽ മാ​​​​​​ധ​​​​​​വ് ഗാ​​​​​​ഡ്ഗി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞ മ​​​​​​റ്റൊ​​​​​​രു കാ​​​​​​ര്യം​​​​​​കൂ​​​​​​ടി അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന് സ്മ​​​​​​ര​​​​​​ണാ​​​​​​ഞ്ജ​​​​​​ലി അ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന വേ​​​​​​ള​​​​​​യി​​​​​​ൽ ന​​​​​​മു​​​​​​ക്കോ​​​​​​ർ​​​​​​ക്കാം.

അ​​​​​​ത് ആ​​​​​​ഗോ​​​​​​ള​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ വ​​​​​​ന്യ​​​​​​ജീ​​​​​​വി നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​ത്തി​​​​​​ൽ സം​​​​​​ഭ​​​​​​വി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ന്ന മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചാ​​​​​​ണ്. ആ​​​​​​ഗോ​​​​​​ള​​​​​​ത​​​​​​ല​​​​​​ത്തി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന ഗ്ലോ​​​​​​ബ​​​​​​ൽ എ​​​​​​ൻ​​​​​​വ​​​​​​യോ​​​​​​ൺ​​​​​​മെ​​​​​​ന്‍റ് ഫെ​​​​​​സി​​​​​​ലി​​​​​​റ്റി സ​​​​​​യ​​​​​​ന്‍റി​​​​​​ഫി​​​​​​ക് ആ​​​​​​ൻ​​​​​​ഡ് ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ അ​​​​​​ഡ്വൈ​​​​​​സ​​​​​​റി പാ​​​​​​ന​​​​​​ലി​​​​​​ന്‍റെ ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​നു​​​​​​ഭ​​​​​​വ​​​​​​സ​​​​​​മ്പ​​​​​​ത്തി​​​​​​ന്‍റെ വെ​​​​​​ളി​​​​​​ച്ച​​​​​​ത്തി​​​​​​ലാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.

ലോ​​​​​​ക​​​​​​ത്ത് ഏ​​​​​​റ്റ​​​​​​വും മി​​​​​​ക​​​​​​ച്ച പ​​​​​​രി​​​​​​സ്ഥി​​​​​​തി​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ക​​​​​​ർ സ്വീ​​​​​​ഡ​​​​​​നും നോ​​​​​​ർ​​​​​​വേ​​​​​​യു​​​​​​മാ​​​​​​ണ്. പ​​​​​​രി​​​​​​സ്ഥി​​​​​​തി സൗ​​​​​​ഹൃ​​​​​​ദ റാ​​​​​​ങ്കിം​​​​​​ഗി​​​​​​ൽ എ​​​​​​പ്പോ​​​​​​ഴും മു​​​​​​ന്നി​​​​​​ൽ വ​​​​​​രു​​​​​​ന്ന​​​​​​ത് ഇ​​​​​​വ​​​​​​രാ​​​​​​ണ്. ഒ​​​​​​പ്പം ഡെ​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്കോ ഫി​​​​​​ൻ​​​​​​ല​​​​​​ൻ​​​​​​ഡോ കൂ​​​​​​ടെ​​​​​​യു​​​​​​ണ്ടാ​​​​​​കും. ഇ​​​​​​ന്ത്യ​​​​​​യാ​​​​​​ക​​​​​​ട്ടെ താ​​​​​​ഴെ 180-ാം സ്ഥാ​​​​​​ന​​​​​​ത്താ​​​​​​ണ്. ഇ​​​​​​തി​​​​​​നു പ്ര​​​​​​ധാ​​​​​​ന കാ​​​​​​ര​​​​​​ണം യു​​​​​​ക്തി​​​​​​ര​​​​​​ഹി​​​​​​ത​​​​​​വും അ​​​​​​ന്യാ​​​​​​യ​​​​​​വു​​​​​​മാ​​​​​​യ വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​സം​​​​​​ര​​​​​​ക്ഷ​​​​​​ണ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. നോ​​​​​​ർ​​​​​​വേ, സ്വീ​​​​​​ഡ​​​​​​ൻ, ഫി​​​​​​ൻ​​​​​​ല​​​​​​ൻ​​​​​​ഡ്, ഡെ​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്ക്, അ​​​​​​മേ​​​​​​രി​​​​​​ക്ക, ബ്രി​​​​​​ട്ട​​​​​​ൻ, സ്വി​​​​​​റ്റ്സ​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ്, ആ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ക്കെ വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു സം​​​​​​ര​​​​​​ക്ഷ​​​​​​ണം വ​​​​​​ന്യ​​​​​​ജീ​​​​​​വി സ​​​​​​ങ്കേ​​​​​​ത​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും ദേ​​​​​​ശീ​​​​​​യ ഉ​​​​​​ദ്യാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും അ​​​​​​ക​​​​​​ത്തു​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​ണ്. ഇ​​​​​​തി​​​​​​നു പു​​​​​​റ​​​​​​ത്തൊ​​​​​​ക്കെ വേ​​​​​​ട്ട​​​​​​യാ​​​​​​ട​​​​​​ൽ അ​​​​​​നു​​​​​​വ​​​​​​ദ​​​​​​നീ​​​​​​യ​​​​​​മാ​​​​​​ണ്. വ​​​​​​ന്യ​​​​​​ജീ​​​​​​വി​​​​​​ക​​​​​​ൾ പു​​​​​​ന​​​​​​രു​​​​​​പ​​​​​​യോ​​​​​​ഗ വി​​​​​​ഭ​​​​​​വ​​​​​​ങ്ങ​​​​​​ളാ​​​​​​ണെ​​​​​​ന്നതാ​​​​​​ണ് നോ​​​​​​ർ​​​​​​വേ​​​​​​യു​​​​​​ടെ​​​​​​യും സ്വീ​​​​​​ഡ​​​​​​ന്‍റെ​​​​​​യും കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ട്.

സ്വീ​​​​​​ഡ​​​​​​നി​​​​​​ലും നോ​​​​​​ർ​​​​​​വേ​​​​​​യി​​​​​ലും ഹൈ​​​​​​വേ​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ സ​​​​​​ഞ്ച​​​​​​രി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ മാ​​​​​​നു​​​​​​ക​​​​​​ൾ കൂ​​​​​​ട്ടം​​​​​​കൂ​​​​​​ട്ട​​​​​​മാ​​​​​​യി പോ​​​​​​കു​​​​​​ന്ന​​​​​​ത് കാ​​​​​​ണാം. അ​​​​​​വ​​​​​​യൊ​​​​​​ക്കെ നി​​​​​​യ​​​​​​ന്ത്രി​​​​​​ത വേ​​​​​​ട്ട​​​​​​യാ​​​​​​ട​​​​​​ലി​​​​​​നു വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ണ്. അ​​​​​​ങ്ങ​​​​​​നെ മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ച്ച, എ​​​​​​ണ്ണ​​​​​​പ്പെ​​​​​​രു​​​​​​പ്പം എ​​​​​​ന്നി​​​​​​വ നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കും. പ്രാ​​​​​​ദേ​​​​​​ശി​​​​​​ക ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​ണ് എ​​​​​​ത്ര മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ, ഏ​​​​​​തു കാ​​​​​​ല​​​​​​ത്ത്, എ​​​​​​ങ്ങ​​​​​​നെ വേ​​​​​​ട്ട​​​​​​യാ​​​​​​ട​​​​​​പ്പെ​​​​​​ട​​​​​​ണ​​​​​​മെ​​​​​​ന്നു തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ക്കു​​​​​​ന്ന​​​​​​തും ലൈ​​​​​​സ​​​​​​ൻ​​​​​​സ് ന​​​​​​ല്കു​​​​​​ന്ന​​​​​​തും.

വി​​​​​​ഖ്യാ​​​​​​ത​​​​​​നും വി​​​​​​വാ​​​​​​ദ​​​​​​നാ​​​​​​യ​​​​​​ക​​​​​​നു​​​​​​മാ​​​​​​യ പ​​​​​​രി​​​​​​സ്ഥി​​​​​​തി ശാ​​​​​​സ്ത്ര​​​​​​ജ്ഞ​​​​​​ന് ആ​​​​​​ദ​​​​​​രാ​​​​​​ഞ്ജ​​​​​​ലി​​​​​​യ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ നി​​​​​​ഗ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ കൊ​​​​​​ള്ളേ​​​​​​ണ്ട​​​​​​തു കൊ​​​​​​ള്ളാ​​​​​​നും ത​​​​​​ള്ളേ​​​​​​ണ്ട​​​​​​തു ത​​​​​​ള്ളാ​​​​​​നു​​​​​​മു​​​​​​ള്ള ശാ​​​​​​സ്ത്രീ​​​​​​യ ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളും വി​​​​​​വേ​​​​​​ക​​​​​​വു​​​​​​മാ​​​​​​ണ് ഇ​​​​​നി വേ​​​​​​ണ്ട​​​​​​ത്.

Leader Page

ഗാഡ്ഗിലിനെ ഇടുക്കിക്കാരുടെ ശത്രു പക്ഷത്താക്കിയത് കപട പരിസ്ഥിതി വാദികൾ

ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന വ​​​ന്യ ജീ​​​വി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്ന് വ​​​ന്യ ജീ​​​വി​​​ക​​​ളു​​​ടെ വം​​​ശ വ​​​ർ​​​ധ​​​ന​​​വു ത​​​ട​​​യ​​​ണ​​​മെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​ത്ത് ജ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു പ്രാ​​​ധാ​​​ന്യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള പ്ര​​​ഫ. മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ലി​​​ന്‍റെ നി​​​ർ​​​ദേ​​​ശം മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ പ​​​ശ്ചി​​​മ​​​ഘ​​​ട്ട പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു വേ​​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യ ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് അ​​​ക്ഷ​​​രം പ്ര​​​തി ന​​​ട​​​പ്പ​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​മാ​​​ണ് വി​​​ശ്വ​​​പ്ര​​​സി​​​ദ്ധ പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര​​​ജ്ഞ​​​നാ​​​യ പ്ര​​​ഫ. മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ലി​​​നെ ഇ​​​ടു​​​ക്കി​​​യു​​​ടെ ശ​​​ത്രു​​​പ​​​ക്ഷ​​​ത്താ​​​ക്കി​​​യ​​​ത്.

ഇ​​​ടു​​​ക്കി​​​യി​​​ലെ ജ​​​ന​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ യാ​​​ർ​​​ഥ വ​​​ശം ഗാ​​​ഡ്ഗി​​​ലി​​​നെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ യാ​​​ഥാ​​​ർ​​​ഥ്യം മ​​​റ​​​ച്ചു​​​വ​​​ച്ച് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വി​​​ശ്വ​​​സി​​​ച്ച് ഖ​​​ന​​​ന​​​വും പ്ര​​​രി​​​സ്ഥി​​​തി വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് ഇ​​​ടു​​​ക്കി​​​യി​​​ലെ സാ​​​ധാ​​​ര​​​ണ ക​​​ർ​​​ഷ​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഉ​​​യ​​​ർ​​​ന്ന ജ​​​ന​​​രോ​​​ഷം വ​​​ന്ദ്യ​​​നാ​​​യ അ​​​ധ്യാ​​​ക​​​പ​​​നെ സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ലോ​​​ക പ്ര​​​ശ​​​സ്ത പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര​​​ജ്ഞ​​​ൻ മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യു​​​ടെ ശ​​​ത്രു പ​​​ക്ഷ​​​ത്താ​​​യ​​​ത് അ​​​ല്ലെ​​​ങ്കി​​​ൽ ശ​​​ത്രു പ​​​ക്ഷ​​​ത്താ​​​ക്കി​​​യ​​​ത് ഒ​​​രു വി​​​ഭാ​​​ഗം പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ നി​​​ഗൂ​​​ഢ പ​​​ദ്ധ​​​തി​​​ക​​​ളാ​​​യി​​​രു​​​ന്നു. പ​​​ശ്ചി​​​മ​​​ഘ​​​ട്ട മ​​​ല​​​നി​​​ര​​​ക​​​ളു​​​ടെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി പ്ര​​​ഫ. മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ൽ അ​​​ധ്യ​​​ക്ഷ​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച വെ​​​സ്റ്റേ​​​ണ്‍ ഗാ​​​ഡ്സ് എ​​​ക്കോ​​​ള​​​ജി എ​​​ക്സ്പേ​​​ർ​​​ട്ട് പാ​​​ന​​​ൽ, 2011 ഓ​​​ഗ​​​സ്റ്റ് 31ന് ​​​കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി - വ​​​നം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ച വ​​​ള​​​രെ ഗ്രാ​​​ഹ്യ​​​വും സ​​​മ​​​ഗ്ര​​​വു​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ മ​​​റ​​​പി​​​ടി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ​​​യും വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ലെ​​​യും ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യ്ക്കു മേ​​​ൽ ക​​​രി​​​നി​​​ഴ​​​ൽ വീ​​​ഴ്ത്താ​​​നു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ -ഉ​​​ദ്യോ​​​ഗ​​​സ്ഥ-​​​പ​​​രി​​​സ്ഥി​​​തി​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ലി​​​നെ വി​​​വാ​​​ദ​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ട​​​ത്.

ഗു​​​ജ​​​റാ​​​ത്തു മു​​​ത​​​ൽ ക​​​ന്യാ​​​കു​​​മാ​​​രി​​​വ​​​രെ 1,60,000 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വു​​​ള്ള പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് കേ​​​ന്ദ്ര പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യം, പ്ര​​​ഫ. മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ൽ ക​​​മ്മി​​​റ്റി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഈ ​​​റി​​​പ്പോ​​​ർ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി യു​​​ന​​​സ്കോ​​​യു​​​ടെ വേ​​​ൾ​​​ഡ് ഹെ​​​റി​​​റ്റേ​​​ജ് സൈ​​​റ്റി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ന്ന​​​താ​​​ണ് വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു തി​​​രി​​​കൊ​​​ളു​​​ത്തി​​​യ​​​ത്. വേ​​​ൾ​​​ഡ് ഹെ​​​റി​​​ട്ടേ​​​ജ് പ​​​ദ​​​വി​​​ക്കാ​​​യി ഇ​​​ന്ത്യ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ യു​​​ന​​​സ്കോ മൂ​​​ന്നു​​​ത​​​വ​​​ണ ത​​​ള്ളി​​​യ​​​പ്പോ​​​ൾ ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​പേ​​​ക്ഷ അം​​​ഗീ​​​ക​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ യു​​​ന​​​സ്കോ​​​യു​​​ടെ ലോ​​​ക പാ​​​രി​​​സ്ഥി​​​ക പൈ​​​തൃ​​​ക പ​​​ദ​​​വി നേ​​​ടു​​​ന്ന​​​തി​​​ന​​​ല്ല മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ലി​​​നെ​​​ക്കൊ​​​ണ്ട് റി​​​പ്പോ​​​ർട്ട് ത​​​യാ​​​റാ​​​ക്കി​​​ച്ച​​​ത്. അ​​​വി​​​ടെ ഗാ​​​ഡ്ഗി​​​ലി​​​നെ സ​​​ർ​​​ക്കാ​​​ർ ച​​​തി​​​ച്ചു. ലോ​​​ക പൈ​​​തൃ​​​ക പ​​​ദ​​​വി​​​യി​​​ൽ ഇ​​​ടം നേ​​​ടു​​​ന്ന​​​തോ​​​ടെ ല​​​ഭി​​​ക്കാ​​​വു​​​ന്ന കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ വ​​​ലിപ്പ​​​മാ​​​ണ് അ​​​തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​രു​​​ടെ ല​​​ക്ഷ്യം. സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ക്കു​​​ന്ന ക​​​മ്മി​​​റ്റി ത​​​യാ​​​റാ​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് എ​​​ങ്ങനെ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​ത് സ​​​ർ​​​ക്കാ​​​രാ​​​ണ്.

ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ജ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു മ​​​റ​​​ച്ചു വ​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് അ​​​തേ​​​പ​​​ടി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. റി​​​പ്പോ​​​ർട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഗോ​​​വാ ഫൗ​​​ണ്ടേ​​​ഷ​​​ൻ എ​​​ന്ന സം​​​ഘ​​​ട​​​ന സു​​​പ്രീം​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ഴാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യ​​​ത്. അ​​​ത് ദീ​​​പി​​​ക അ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തി​​രു​​ന്നു.

ഈ ​​​ര​​​ഹ​​​സ്യ നീ​​​ക്കം ത​​​ന്നെ​​​യാ​​​ണ് മ​​​ല​​​യോ​​​ര ജ​​​ന​​​ങ്ങ​​​ളെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യ​​​ത്. അ​​​തി​​​നു മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ൽ പ​​​ഴി​​​കേ​​​ട്ടു എ​​​ന്നു മാ​​​ത്രം. പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​മേ​​​ഘ​​​ല​​​യി​​​ലെ പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷി​​​ക്കാ​​​ൻ എ​​​ന്തെ​​​ല്ലാം ചെ​​​യ്യ​​​ണ​​​മെ​​​ന്നും ചെ​​​യ്യ​​​രു​​​തെ​​​ന്നും ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ അ​​​ക്ക​​​മി​​​ട്ടു പ​​​റ​​​ഞ്ഞു. പ​​​രി​​​സ്ഥി​​​തി പ്രാ​​​ധാ​​​ന്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തെ മൂ​​​ന്നു സോ​​​ണു​​​ക​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണ് സം​​​ര​​​ക്ഷ​​​ണ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഇ​​​റ​​​ക്കി​​​യ​​​ത്. ഇ​​​തി​​​ൽ വെ​​​ള്ളം ചേ​​​ർ​​​ക്ക​​​നും ശ്ര​​​മം ഉ​​​ണ്ടാ​​​യി.

അ​​​ക്കാ​​​ഡമിക്​ വി​​ദ​​ഗ്ധ​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ പ​​​ഠ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ പ​​​ഠ​​​ന രേ​​​ഖ​​​ക​​​ളു​​​ടെയും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ വാ​​​ക്കു​​​ക​​​ൾ അ​​​തേ​​​പ​​​ടി ന​​​ട​​​പ്പാ​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് പി​​​ന്നീ​​​ടു​​​ണ്ടാ​​​യ​​​ത്. കേ​​​ര​​​ളം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷേ​​​ഭ​​​ങ്ങ​​​ൾ ഒ​​​ന്നാ​​​യി അ​​​തു മാ​​​റു​​​ക​​​യും ചെ​​​യ്തു.

പ​​​ശ്ചി​​​ഘ​​​ട്ട അ​​​ഥോറി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ നി​​​ർ​​​ദേ​​​ശം ജ​​​ന​​​കീ​​​യ​​​മാ​​​യി ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ൻ ശ്ര​​​മ​​​മു​​​ണ്ടാ​​​യി​​​ല്ല. റി​​​ട്ട​​​യേ​​​ർ​​​ഡ് സു​​​പ്രീം​​കോ​​​ട​​​തി ജ​​​ഡ്ജി അ​​​ധ്യ​​​ക്ഷ​​​നാ​​​യ അ​​​ഥോറി​​​റ്റി​​​യാ​​​ണ് ഗാ​​​ഡ്ഗി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​തോ​​​റ​​​റ്റി​​​യി​​​ൽ ശി​​​പാ​​​ർ​​​ശ​​​ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ല്ല. അ​​​തി​​​നു പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്കി​​​യി​​​ല്ല. 30 ഡി​​​ഗ്രി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ച​​​രി​​​വു​​​ള്ള പ്ര​​​ദേ​​​ശ​​​ത്ത് ത​​​ന്നാ​​​ണ്ടു കൃ​​​ഷി​​​ക​​​ൾ പാ​​​ടി​​​ല്ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. മ​​​ണ്ണൊ​​​ലി​​​പ്പ് ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ഇ​​​ത് ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ജ​​​ന​​​ങ്ങ​​​ളോ​​​ടു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നൊ അ​​​തി​​​നു പ്ര​​​തി​​​വി​​​ധി നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നോ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യി​​​ല്ല.

വി​​​ദേ​​​ശി വി​​​ത്തു​​​ക​​​ളും വൃ​​​ക്ഷ​​​ങ്ങ​​​ളും അ​​​വ​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ലെ നി​​​ർ​​​ദേ​​​ശ​​​വും ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല. യൂ​​​ക്കാ​​​ലി​​​പ്റ്റ​​​സും അ​​​ക്കേ​​​ഷ്യ​​​യും ഉ​​​ൾ​​​പ്പെ​​​ട​​​യു​​​ള്ള വി​​​ദേ​​​ശ വൃ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ദു​​​ര​​​ന്തം മു​​​ന്നി​​​ലു​​​ള്ള​​​താ​​​ണ്. എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഗ്രാ​​​മ സ​​​ഭ​​​ക​​​ൾ കൂ​​​ടി തീ​​​രു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്ന് ഗാ​​​ഡ്ഗി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു. പ്ര​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ ഗ്രാ​​​മ​​​സ​​​ഭ​​​ക​​​ൾ​​​ക്ക് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ത്ര​​​മാ​​​ത്രം കാ​​​ര്യ​​​മാ​​​ത്ര പ്ര​​​സ​​​ക്ത​​​മാ​​​യി തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന​​​ത് പു​​​ന​​​ർ വി​​​ചി​​​ന്ത​​​നം ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.

പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ കൈ​​​ക​​​ളി​​​ലെ​​​ത്തു​​​മെ​​​ന്ന് ഗാ​​​ഡ്ഗി​​​ൽ ക​​​രു​​​തി. കാ​​​ർ​​​ബ​​​ണ്‍ ബ​​​ഹി​​​ർ​​​ഗ​​​മ​​​നം കു​​​റ​​​യ്ക്കാ​​​ൻ നാ​​​ട​​​ൻ പ​​​ശു​​​ക്ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ശി​​​പാ​​​ർ​​​ശ​​​ചെ​​​യ്തു. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണി​​​തെ​​​ന്നും കാ​​​ലി​​​വ​​​ള​​​ർ​​​ത്ത​​​ൽ മു​​​ഖ്യ ജീ​​​വ​​​നോ​​​പാ​​​ധി​​​യാ​​​യ ഇ​​​ടു​​​ക്കി പോ​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ത്ത് ഇ​​​ത് എ​​​ങ്ങി​​​നെ ന​​​ട​​​പ്പാ​​​ക്കാ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ല്ല.

പ​​​രി​​​സ്ഥിതി സം​​​ര​​​ക്ഷ​​​ണം പോ​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നു​​​ള്ള ത്രാ​​​ണി​​​യോ ശേ​​​ഷി​​​യോ ഗ്രാ​​​മ​​​സ​​​ഭ​​​ക​​​ൾ​​​ക്കി​​​ല്ലെ​​​ന്ന​​​തും ഇ​​​തു ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യ​​​പ്പെ​​​ടു​​​മെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യ​​​വും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ മ​​​റ​​​ച്ചു​​വ​​​ച്ചു. ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ശ​​​ക്ത​​​മാ​​​ണെ​​​ങ്കി​​​ലും അ​​​തു കൈ​​​കാ​​ര‍്യം ചെ​​​യ്യു​​​ന്ന​​​വ​​​ർ ദു​​​ഷി​​​ച്ചാ​​​ൽ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും ദു​​​ഷി​​​ക്കു​​​മെ​​​ന്ന് ഡോ. ​​​അ​​​ബേ​​​ദ്ക്ക​​​റു​​​ടെ വാ​​​ക്കു​​​ക​​​ൾ ഇ​​​വി​​​ടെ​​​യും പ്ര​​​സ​​​ക്ത​​​മാ​​​ണ്.

ആ​​​റു​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന പ​​​ശ്ചി​​​മ​​​ഘ​​​ട്ട മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. ഇ​​ക്കാ​​ര‍്യം പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ടി​​ല്ല. അ​​​താ​​​ണ് ഇ​​​വി​​​ടെ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​കാ​​​ൻ കാ​​​ര​​​ണം. മാ​​​ധ​​​വ് ഗാ​​​ഡ്ഗി​​​ൽ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ മ​​​റ​​​പി​​​ടി​​​ച്ച് ചി​​​ല​​​രു​​​ടെ നി​​​ക്ഷി​​​പ്ത താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ വേ​​​ദ​​​നി​​​ച്ച പ​​​ച്ച​​​യാ​​​യ ശ്രേ​​​ഷ്ഠ​​നാ​​​യ പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര​​​ജ്ഞ​​​ൻ വി​​​ട​​​പ​​​റ​​​യു​​​ന്പോ​​​ൾ ഇ​​​പ്പോ​​​ഴെ​​​ങ്കി​​​ലും യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ സ്മ​​​രി​​​ക്ക​​​പ്പെ​​​ട​​​ണം.

Kerala

ഗാഡ്ഗിൽ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി പഠനത്തിനും ജീവിതം ഉഴിഞ്ഞുവച്ചയാൾ: വി.ഡി. സതീശൻ

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിലിന് ആദരാഞ്ജലികൾ അർ‌പ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി പഠനത്തിനും ജീവിതം ഉഴിഞ്ഞുവച്ചയാളാണ് ഗാഡ്ഗിലെന്ന് സതീശൻ പ്രതികരിച്ചു.

പശ്ചിമഘട്ട പരിസ്ഥിതിയെ ഇത്രത്തോളം ആഴത്തില്‍ പഠിച്ച വ്യക്തികള്‍ വിരളമാണ്. മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി സംരക്ഷണം - പരിപാലനം, സന്തുലിത വികസനം, വികേന്ദ്രീകൃത ഭരണം എന്നിവ ഗാഡ്ഗില്‍ ദര്‍ശനത്തിന്‍റെ കേന്ദ്ര ബിന്ദുക്കളായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.

വരുംതലമുറകള്‍ക്കായി രാജ്യത്തിന്‍റെ പ്രകൃതി സമ്പത്ത് കാത്തു സൂക്ഷിക്കണമെന്ന് ഗാഡ്ഗിൽ നിരന്തരം ആവശ്യപ്പെട്ടു. വിമര്‍ശനങ്ങളെ സമചിത്തതയോടെയും ശാസ്ത്രബോധത്തോടെയും നേരിട്ടു. സൗമ്യവും ദീപ്തവുമായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വമെന്നും വി.ഡി. സതീശൻ പറഞ്ഞു.

National

പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ ​അ​ന്ത​രി​ച്ചു

പു​നെ: മു​തി​ർ​ന്ന പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ (84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കു​ടും​ബ​മാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​സ്കാ​രം.

ഇ​ന്ത്യ​യി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ​വും പ്രാ​യോ​ഗി​ക​വു​മാ​യ അ​ടി​ത്ത​റ പാ​കി​യ വ്യ​ക്തി​ത്വ​മാ​ണ് മാ​ധ​വ് ഗാ​ഡ്ഗി​ൽ. 2011ലാ​ണ് പ​ശ്ചി​മ ഘ​ട്ട മ​ല​നി​ര​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്തി ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ലി​യ വി​നാ​ശ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വ്യ​വ​സാ​യ​വ​ൽ​ക്ക​ര​ണ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മൂ​ല​മു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ലോ​ക​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത് ഗാ​ഡ്ഗി​ലാ​യി​രു​ന്നു.

1942 മേ​യ് 24നാ​യി​രു​ന്നു മാ​ധ​വ് ഗാ​ഡ്ഗി​ലി​ന്‍റെ ജ​ന​നം. പൂ​നെ, മും​ബൈ യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ നി​ന്നാ​യി ജീ​വ​ശാ​സ്ത്രം, ഗ​ണി​ത​പ​രി​സ്ഥി​തി​ശാ​സ്ത്ര​ത്തി​ൽ ഹാ​ർ​വാ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ ഡോ​ക്ട​റേ​റ്റ്, ഹാ​ർ​വാ​ഡി​ൽ ഐ​ബി​എം ഫെ​ലോ എ​ന്നി​ങ്ങ​നെ​യാ​ണ് യോ​ഗ്യ​ത​ക​ൾ.

അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്‌​സി​ൽ റി​സേ​ർ​ച്ച് ഫെ​ലോ​യും ജീ​വ​ശാ​സ്ത്ര അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു. 1973 മു​ത​ൽ 2004 വ​രെ ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ൽ അ​ധ്യാ​പ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു. സ്റ്റാ​ൻ​ഫോ​ഡി​ലും ബെ​ർ​ക്‌​ലി​യി​ലെ കാ​ലി​ഫോ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലും സ​ന്ദ​ർ​ശ​ക പ്ര​ഫ​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

ജ​ന​സം​ഖ്യാ​ശാ​സ്ത്രം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ശാ​സ്ത്രം, മ​നു​ഷ്യ-​പ​രി​സ്ഥി​തി​ശാ​സ്ത്രം, പ​രി​സ്ഥി​തി ച​രി​ത്രം എ​ന്നി​വ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി 215 ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ങ്ങ​ളും ആ​റ് പു​സ്ത​ക​ങ്ങ​ളു​മു​ണ്ട്. പ​ശ്ചി​മ​ഘ​ട്ടം ഒ​രു പ്ര​ണ​യ​ക​ഥ എ​ന്ന പേ​രി​ല്‍ ആ​ത്മ​ക​ഥ​യും എ​ഴു​തി​യി​ട്ടു​ണ്ട്. ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ​ര​മോ​ന്ന​ത പ​രി​സ്ഥി​തി​പു​ര​സ്‌​കാ​രം, പ​ത്മ​ശ്രീ, പ​ദ്മ​ഭൂ​ഷ​ൺ എ​ന്നി​വ​യും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചു.

ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട്‌

ദേ​ശീ​യ ഹ​രി​ത ട്രി​ബൂ​ണ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ശ്ചി​മ​ഘ​ട്ട​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ 2010ലാ​ണ് മാ​ധ​വ് ഗാ​ഡ്ഗി​ൽ ചെ​യ​ർ​മാ​നാ​യി പ​തി​നാ​ലം​ഗ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം പ​രി​സ്ഥി​തി ലോ​ല​പ്ര​ദേ​ശ​ങ്ങ​ൾ ഏ​തൊ​ക്കെ​യെ​ന്ന് ക​ണ്ടെ​ത്തി അ​തി​രു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്താ​നും പ​ശ്ചി​മ​ഘ​ട്ടം സം​ര​ക്ഷി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും വേ​ണ്ട മാ​ർ​ഗ​ങ്ങ​ള്‍ അ​റി​യി​ക്കാ​നു​മാ​യി​രു​ന്നു സ​മി​തി​ക്കു​ള്ള നി​ര്‍​ദേ​ശം.

ആ ​ചു​മ​ത​ല നി​റ​വേ​റ്റി ഗാ​ഡ്ഗി​ല്‍ സ​മി​തി 2011 സെ​പ്റ്റം​ബ​റി​ൽ റി​പ്പോ​ർ​ട്ട് ന​ല്‍​കി. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ന​ല്‍​കി​യ ആ ​റി​പ്പോ​ര്‍​ട്ട് ഏ​റെ​ക്കാ​ലം വെ​ളി​ച്ചം ക​ണ്ടി​ല്ല. പാ​ന​ൽ ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളും ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ വെ​ബ്സൈ​റ്റ് പോ​ലും നീ​ക്കം ചെ​യ്തു.

ഒ​ടു​വി​ൽ, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള ഹ​ര്‍​ജി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നു​പി​ന്നാ​ലെ 552 പേ​ജു​ക​ളു​ള്ള റി​പ്പോ​ർ​ട്ട്‌ പു​റ​ത്തു​വ​ന്നു. ഇ​ത് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും വ​ഴി തെ​ളി​ച്ചു.

Latest News

Up